തൃശ്ശൂർ (കയ്പമംഗലം) : വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കയ്പമംഗലം സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കയ്പമംഗലം കൂരിക്കുഴി സ്വദേശി പണിക്കവീട്ടിൽ ഇജാസിനെ (ഡുഡു 25)വിനെയാണ് ഒരു വർഷത്തേക്ക് ജയിലിലടച്ചത്.
കയ്പമംഗലം, മതിലകം പോലീസ് സ്റ്റേഷനുകളിലായി 13 കേസുകളാണ് ഇയാളുടെ പേരിലുള്ളത്. മൂന്നുപീടികയിൽ പടക്കക്കടയിൽ നടന്ന കത്തിക്കുത്ത് കേസിൽ റിമാൻഡിൽ കഴിഞ്ഞ് വരവെയാണ് ജില്ലാ കളക്ടർ കാപ്പ ചുമത്തി ഉത്തരവിറക്കിയത്.