അരിമ്പൂർ സ്വദേശിയായ നഴ്സിങ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. അരിമ്പൂർ കുന്നത്തങ്ങാടി വാഴപ്പിള്ളി വീട്ടിൽ ജോസിന്റെ മകൻ ഷാരോനാണ് (21) മരിച്ചത്. ആലത്തൂർ ക്രസന്റ് കോളേജ് ഓഫ് നഴ്സിങ്ങിലെ മൂന്നാം വർഷ വിദ്യാർഥിയാണ്.
വ്യാഴാഴ്ച വൈകീട്ട് ക്ലാസ് കഴിഞ്ഞ് ബാങ്ക് റോഡിലെ സ്വകാര്യ ഹോസ്റ്റൽ മുറിയിൽ സഹപാഠികൾക്കൊപ്പം വിശ്രമിക്കുമ്പോൾ നാലരയോടെ ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. അമ്മ: ജിഷ. സഹോദരി റോസ്ബെല്ല.
ആലത്തൂർ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ പോസ്റ്റ് മോർട്ടത്തിനുശേഷം അരിമ്പൂരിലേക്ക് കൊണ്ടുപോകും. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 5 ന് അരിമ്പൂർ സെൻ്റ് ആൻ്റണീസ് പള്ളിയിൽ നടക്കും.