അന്തിക്കാട്: അന്തിക്കാട് ഹൈസ്കുൾ അദ്ധ്യാപക- രക്ഷാകർത്തൃസമിതിയുടെ വാർഷിക പൊതുയോഗം ജില്ലാപഞ്ചായത്ത് മെമ്പർ വി.എൻ.സുർജിത്ത് ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ.പ്രസിഡണ്ട് എൻ.ടി.ഷജിൽ അദ്ധ്യക്ഷത വഹിച്ചു. പ്രധാനദ്ധ്യാപിക വി.ആർ. ഷില്ലി ടീച്ചർ സ്വാഗതം പറഞ്ഞു. ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് അവാർഡ് ദാനം അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജീന നന്ദൻ നിർവഹിച്ചു.75 വാർഷിക ലോഗോയും പേരും നിർദ്ദേശിച്ചതിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിക്കുള്ള സമ്മാനദാനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.കെ.കൃഷ്ണകുമാർ നിർവഹിച്ചു. ദത്തെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴസൺ ശരണ്യ രജീഷ് നിർവഹിച്ചു. വാർഡ് മെമ്പർ രഞ്ജിത്ത് കുമാർ, പി.ടി.എ.വൈസ് പ്രസിഡണ്ട് സജീഷ് മാധവൻ, എൻ.ആർ. പ്രിജി ടീച്ചർ, വി.ആർ.വിനോദ് മാസ്റ്റർ പങ്കെടുത്തു.പുതിയ പി.ടി.എ പ്രസിഡണ്ട് സജീഷ് മാധവൻ, വൈസ് പ്രസിഡണ്ട് എൻ.ടി.ഷജിൽ തെരഞ്ഞെടുത്തു