സ്പെഷൽ റിപ്പോർട്ട്
സജിവൻകാരമുക്ക് ഗുരുവായൂർ കിഴക്കേ നടയിലെ അമ്പാടി പാർക്കിൽ അവശനിലയിൽ കണ്ടെത്തിയ വയോധികന് ടാക്സി ഡ്രൈവേഴ്സ് രക്ഷകരായി.ഇന്ന്(11/8/2024) ഉച്ചയ്ക്ക് രണ്ടുമണിക്കാണ് അമ്പാടി പാർക്കിൽ അവശനിലയിൽ വയോധികനെ കണ്ടെത്തിയത്. ടാക്സിഡ്രൈവേഴ്സ് വേണ്ടപരിചരണംനൽകിയതിനുശേഷംപോലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന്സബ്ബ്ഇൻസ്പെക്ടർ ജിജോ എത്തി തൃശൂർ സ്വദേശിയാണെന്ന് തിരിച്ചറിയുകയും വയോധികൻ്റെ കൈവശം ഉണ്ടായിരുന്ന രേഖകളിൽ നിന്ന്കണ്ടെത്തിയ മക്കളുടെ ഫോൺനമ്പറിൽവിളിച്ചെങ്കിലുംമക്കളാരുംഏറ്റെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചതോടെ താൽക്കാലികമായി ഗുരുവായൂർ ദേവസ്വം അഗതി മന്ദിരത്തിൽ പ്രവേശിപ്പിച്ചു. റിട്ടയേർഡ് സെയിൽസ് ടാക്സ് ഓഫിസറും മറ്റുഉന്നതസ്ഥാനങ്ങളിൽ ഉള്ള മക്കളാണ് വായോധികനുള്ളത്. മക്കളുടെ പേരിൽ
നടപടി എടുക്കുമെന്ന് സബ്ബ് ഇൻസ്പെക്ടർ ജിജോ പറഞ്ഞു.KVC NEWS
ക്ഷേത്രനടയിൽ തള്ളിയ വയോധികന് ഗുരുവായൂരിലെ ടാക്സി ഡ്രൈവേഴ്സ് രക്ഷകരായി…
Leave a comment