കൈപമംഗലം ;
സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച രണ്ടാമത്തെ നടിയായി തെരെഞ്ഞെടുക്കപ്പെട്ട ഗ്രീഷ്മ ഉദയ്നെ യുവകലാസാഹിതി കൈപമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു._
മണപ്പുറത്തിന്റെ നാടകകലാകാരൻ മനോമോഹന്റെ മകളും, സംവിധായകനും അഭിനേതാവുമായ ഉദയിൻ്റെ ജീവിത പങ്കാളിയുമായ ഗ്രീഷ്മ ഇതിനോടകം നിരവധി നാടകങ്ങളിലൂടെ ജനഹൃദയങ്ങളിൽ ഇടം പിടിച്ച കലാകാരിയാണ്. 2019 ലും സംസ്ഥാന സർക്കാർന്റെ നാടക അവാർഡ് ഗ്രീഷ്മയെ തേടി എത്തിയിരുന്നു.
ഗ്രീഷ്മയുടെ വസതിയിൽ ചേർന്ന അനുമോദനച്ചടങ്ങിൽ യുവകലാസാഹിതി ജില്ലാ ജോയിന്റ് സെക്രട്ടറി ഇ ആർ ജോഷി ഗ്രീഷ്മയ്ക്ക് മൊമെന്റോ നൽകി. സെക്രട്ടറി ദീപ പ്രദീപ് പൊന്നാട അണിയിച്ചു. അരുൺജിത്ത് കാനപിള്ളി, കെ.വി പ്രദീപ്കുമാർ,
മുരളീധരൻ ടി അയിരൂർ,
സി എ ധർമ്മദാസ് തുടങ്ങിയവർ പങ്കെടുത്തു.”