ചെന്ത്രാപ്പിന്നി: ചാമക്കാലയിൽ മിന്നൽ ചുഴലിക്കാറ്റ്. പലയിടത്തും മരങ്ങൾ കടപുഴകിവീണ് വീടുകൾക്ക് നാശനഷ്ടം, രണ്ട് വീടുകൾ തകർന്നു. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ചാമക്കാലയിൽ ചുഴലികാറ്റ് ആഞ്ഞടിച്ചത്. സെക്കന്റുകൾ മാത്രം നീണ്ടു നിന്ന ചുഴലിക്കാറ്റിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായത്. മരങ്ങൾ വീണ് വൈദ്യുതി കമ്പി പൊട്ടിവീണിട്ടുണ്ട്. ചാമക്കാല നാലും കൂടിയ സെന്ററിന് കിഴക്ക് എറിയാട്ട് ഹരി, പള്ളത്ത് ക്ഷേത്രത്തിനടുത്ത് എടവഴിപ്പുറത്ത് മുത്തു, പള്ളത്ത് വിജയൻ തുടങ്ങിയവരുടെ വീടുകൾക്കാണ് നാശനഷ്ടമുണ്ടായത്. മറ്റ് പലയിടങ്ങളിലും മരങ്ങൾ വീണിട്ടുണ്ട്.