റിപ്പോർട്ട്
സജിവൻകാരമുക്ക്
ത്യശൂർ :ചേറ്റുപുഴ മുതൽ പീച്ചിവരെയുള്ള കള്ളുഷാപ്പുകൾ കഴിഞ്ഞ ജൂൺ 1മുതൽ അടച്ചിട്ടതോടെ ഏകദേശം 250ഓളം തൊഴിലാളികൾക്ക് തൊഴിൽ ഇല്ലാതായി.ഇതിനെതുടർന്ന് ഇന്നലെ ത്യശൂരിൽ വെച്ച് ലൈസൻസികളും ട്രേഡ് യുണിയൻ നേതാക്കളും തമ്മിൽ ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.ഷാപ്പുകൾ നഷ്ടത്തിലാണെന്നും നിലവിലുള്ള എഗ്രിമെന്റ് പ്രകാരം തൊഴിലാളികൾക്ക് ആനുകുല്യങ്ങൾ നൽകാൻ കഴിയില്ലെന്നുലൈസൻസികൾ പറഞ്ഞതോടെ ചർച്ച പരാജയപ്പെടുകയായിരുന്നു. ഇനിമുതൽ ഷാപ്പുകൾ നടത്തുന്നിലെന്ന് പറഞ്ഞ് കള്ളുഷാപ്പ് ലൈസൻസികൾ കയ്യൊഴിഞ്ഞു.ഇതോടെ ഏകദേശം 250ഓളം തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്.തൊഴിലാളികളും ഇവരെ ആശ്രയിച്ചു ജീവിക്കുന്നവരുംഈ മഴക്കാലത്ത് പട്ടിണിയിലേക്കാണ് നിങ്ങുന്നത്..വർഷങ്ങളായി ചെയ്തുകൊണ്ടിരുന്ന തൊഴിൽ നഷ്ടപ്പെട്ടതോടെ പലതൊഴിലാളികളും നിരാശരാണ്. KVC NEWS FILE