രാഹുല്‍ ഗാന്ധിക്കു പകരം വയനാട് ലോക്സഭാ സീറ്റില്‍ പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാനെത്തുന്പോള് ബിജെപി പ്രിയങ്കക്കെതിരെ പത്മജ വേണുഗോപാലിനെ മത്സരരംഗത്തിറക്കുമെന്ന് അഭ്യൂഹം. എന്നാല്‍ ഇതേക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് പത്മജ വേണുഗോപാൽ പറയുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പിലോ വയനാട് ലോക്സഭ തെരഞ്ഞെടുപ്പിലോ പത്മജയെ ബിജെപി മത്സരിപ്പിക്കുമെന്ന പ്രചരണം കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായിരുന്നു.
ad 1
വയനാട്, പാലക്കാട് സ്ഥാനാർഥികളുടെ കാര്യത്തില്‍ ഇതുവരെയും ബിജെപിക്കുള്ളില്‍ അന്തിമ തീരുമാനമായിട്ടില്ല. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് വന്ന പത്മജയ്ക്ക് പാർട്ടി അംഗത്വമല്ലാതെ മറ്റു സ്ഥാനമാനങ്ങളൊന്നും ഇതുവരെയും നല്‍കിയിട്ടില്ല. കാബിനറ്റ് റാങ്കുള്ള ഏതെങ്കിലും ഉയർന്ന പദവിയിലേക്ക് പത്മജയെ പരിഗണിക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.