മണലൂർതിരുവോണ ദിവസം മണലൂർ സഹകരണ ആശുപത്രി അടച്ചിട്ടത് മൂലം നൂറുകണക്കിന് രോഗികൾ മടങ്ങി പോകേണ്ട അവസ്ഥയുണ്ടായിയെന്നും സമീപപ്രദേശത്തെപലപഞ്ചായത്തുകളിലെയും ജനങ്ങൾ ആശ്രയിക്കുന്ന ഈ ആശുപത്രി അടച്ചിട്ടതിനെതിരെ പ്രതിഷധവുമായി ബിജെപി രംഗത്തെത്തി. മണലൂർപഞ്ചായത്ത്ബിജെപി കമ്മറ്റിപ്രസിഡൻറ്ഷൈജുഇയ്യാനിയുടെ അധ്യക്ഷതയിൽമണലൂർനിയോജകമണ്ഡലം വൈസ് പ്രസിഡൻറ് സുധീർ പൊറ്റക്കാട് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മണലൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ മിനി അനിൽകുമാർ ആമുഖപ്രഭാഷണം നടത്തി, മണലൂർ നിയോജകമണ്ഡലം ഒബിസി മോർച്ച സെക്രട്ടറി ഗിരീഷ് ചിറയത്ത് , മണലൂർ നിയോജകമണ്ഡലം ട്രഷറർ വിനോജ് കൊച്ചത്ത്, മണലൂർ നിയോജകമണ്ഡലം കർഷക മോർച്ച പ്രസിഡൻറ് അനിൽകുമാർ സി എസ്, മണലൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ രതീഷ് കൂനത്ത്, ബിജെപി ജില്ലാ കമ്മിറ്റി അംഗം പ്രസീത, ബിജെപി മണലൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രദീപ് കാണാട്ട്, ബിജെപി മണലൂർ പഞ്ചായത്ത് സെക്രട്ടറി ബിജുലാൽ പൊറ്റെക്കാട്ട് , രഞ്ജിത്ത് വടശ്ശേരി, അഖിൽ എന്നിവർ സംസാരിച്ചു, ബിജെപി മണലൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗോപിനാഥൻ കൊച്ചത്ത് നന്ദി പറഞ്ഞു.
🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺 ഓണത്തിന് സ്ഥിരമുള്ളഡ്യൂട്ടിഡോക്ടർ അവധി ആയതിനാൽ പകരത്തിന് ഡ്യുട്ടിക്ക് ഡോക്ടർമ്മാരെ അന്വോഷിച്ചെങ്കിലുംആരേയും ലഭിക്കാത്തതിനാൽ പകൽസമയം തുറന്നുപ്രവർത്തിക്കാൻ കഴിഞ്ഞില്ലെന്നുംവൈകിട്ട് 6മുതൽ പ്രവർത്തനം ആരംഭിച്ചു വെന്നും ആശുപത്രി അധിക്യതർ പറഞ്ഞു.
ഓണനാളിൽ സഹകരണ ആശുപത്രിതുറന്നില്ല. ബിജെപി പ്രതിഷേധ സമരം നടത്തി.

Leave a comment