ഓണാഘോഷത്തിൽ ശിങ്കാരിമേളത്തിന് അനുമതി നൽകിയില്ല അന്തിക്കാട് എസ്.ഐ.ക്ക് സ്ഥലംമാറ്റം. അന്തിക്കാട് : പ്രാദേശിക ക്ലബ്ബിന്റെ ഓണാഘോഷത്തിന് ശിങ്കാരിമേളത്തിന് അനുമതി നൽകിയില്ല എന്ന് ആരോപിച്ച് എസ് ഐയ്ക്ക് സ്ഥലംമാറ്റം അന്തിക്കാട് പോലീസ് സ്റ്റേഷനിലെ എസ്.ഐ വി പി അരിസ്റ്റോട്ടിലിനെ ആണ് സ്ഥലം മാറ്റിയത്, ലഹരി ഗുണ്ടാ സംഘങ്ങൾക്ക് എതിരെ ശക്തമായി നടപടിയെടുത്ത മുൻ എസ് എച്ച് ഒ യെ ഭരണകക്ഷി നേതാക്കളുടെ ഇടപെടലിൽ സ്ഥലം മാറ്റിയിരുന്നു അതിനു പിന്നാലെയാണ് ഇപ്പോൾ ഈ സംഭവം.രണ്ടുമാസത്തോളം ആയി ജില്ലയിലെ ഏറ്റവും വിസ്തൃതിയുള്ള അന്തിക്കാട് പോലീസ് സ്റ്റേഷനിൽ എസ് എച്ച് ഒ ഇല്ലാത്തതിനെ തുടർന്ന് പുതിയ ഒരാളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് മണലൂർ മണ്ഡലം പ്രസിഡണ്ട് എം. വി അരുൺ കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കും, ഡിജിപി ക്കും, തൃശ്ശൂർ ജില്ലാ പോലീസ് മേധാവിക്കും പരാതി കൊടുത്തിരുന്നു. നിലവിൽ എസ് എച്ച് ഒ സ്റ്റേഷനിൽ ഇല്ല. ഇപ്പോൾ എസ്ഐക്കും സ്ഥലംമാറ്റം നൽകിയതോടെ അന്തിക്കാട് സ്റ്റേഷനിൽ ആളില്ലാത്ത പ്രതിസന്ധി രൂക്ഷമായി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്ലബ്ബിന്റെ ശിങ്കാരിമേളത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പുരോഗമിച്ചു തുടങ്ങിയിട്ട്. പോലീസുകാരുടെ പെട്രോളിങ്ങും മറ്റു പരിശോധനകളും തുടങ്ങിയ തിരക്കേറിയ ഓണക്കാലത്ത് എസ്.ഐ.ക്കു കൂടി സ്ഥലംമാറ്റം നൽകിയതിൽ ജീവനക്കാർക്കിടയിൽ പ്രതിഷേധ ശക്തമാണ്. പകുതിയോളം ഉദ്യോഗസ്ഥരെ വെച്ചാണ് അഞ്ചു പഞ്ചായത്തുകൾ ഉൾപ്പെടുന്ന വലിയ പ്രദേശത്തെ ക്രമസമാധാനം കൈകാര്യം ചെയ്യുന്നത്.അന്തിക്കാട് പോലീസ് സ്റ്റേഷൻ ഇപ്പോൾനാഥനില്ലാത്താവസ്ഥയാണ്.ഇതോടെ അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധി ലഹരി മാഫിയ സംഘങ്ങളുടെ വിളനിലമായിരിക്കുകയാണെന്ന് കോൺഗ്രസ്സ് മണലൂർ മണ്ഡലം കമ്മറ്റി പ്രസിഡൻ്റ് എം.വി അരൂൺ പറഞ്ഞു.