കാഞ്ഞാണി: വോയ്സ് ഓഫ് കാരമുക്ക് 43-ാം വർഷത്തിലൂടെകടന്നുപോകുന്ന ഈ അവസരത്തിൽ കാരമുക്ക്കൃപാ സദനത്തിലെഅമ്മമാർക്കൊപ്പംഓണാഘോഷം സംഘടിപ്പിക്കുമെന്ന് സെക്രട്ടറി പി വി ഗിരീഷ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.ഓണനിലാവ് സ്നേഹ കൂട്ടായ്മ
എന്ന പേരിൽസെപ്തംബർ
16 ന് രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ അമ്മമാർക്ക് ഓണപ്പുടവ നൽകി
വോയ്സ് ഓഫ് കാരമുക്കിൻ്റെ
പ്രസിഡൻ്റ് കെ കെ ആൻ്റണി ഉദ്ഘാടനം ചെയ്യും.തുടർന്ന് കലാപരിപാടികൾ അരങ്ങേറും.ഓണസദ്യയോടെ സമാപിക്കും.
രക്ഷാധികാരി കുമാരൻ പുത, രവീന്ദ്രൻ വെളക്കോത്ത് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു
കൃപസദനത്തിലെ അമ്മമാർക്കൊപ്പം വോയ്സ് ഓഫ് കാരമുക്കിൻ്റെ ഓണാഘോഷം16ന്
Leave a comment