അന്തിക്കാട് : നാട്ടിക നിയോജക മണ്ഡലം എംഎൽഎ സി സി മുകുന്ദൻ്റെ പ്രത്യേക വികസന ഫണ്ടിൽ നിന്നും ആൽഫ പാലിയേറ്റീവ് കെയർ അന്തിക്കാട് ലിങ്ക് സെന്ററിനു വേണ്ടി അനുവദിച്ച ആംബുലൻസിന്റെ കൈമാറ്റം നടന്നു.
സാന്ത്വന പരിചരണ രംഗത്ത് പത്ത് വർഷത്തിലേറെയായി പ്രവർത്തിച്ചു വരുന്ന ആൽഫ പാലിയേറ്റീവ് കെയർ അന്തിക്കാട് ലിങ്ക് സെന്ററിലെ നിലവിലെ വാഹനം കാലപഴക്കത്താൽ കേട് പാട് സംഭവിച്ചതോടെയാണ് എംഎൽഎ യെ സമീപിച്ചത്. പ്രവർത്തന ലക്ഷ്യം ബോധ്യപ്പെട്ട എം എൽ എ പുതിയ ആംബുലൻസ് അനുവദിക്കുകയായിരുന്നു.
12,52,525 രൂപ ആംബുലൻസിനും റോഡ് ടാക്സ് , ഇൻഷുറൻസ് തുടങ്ങിയവക്കായി 2,07,475 രൂപയും അടക്കം 14,60,000 രൂപയാണ് ആംബുലൻസ് വാങ്ങിക്കുന്നതിനായി ഭരണാനുമതി ലഭിച്ചത്.
അന്തിക്കാട് ബ്ലോക്കിലെ അഞ്ച് പഞ്ചായത്തിലെ 500 ഓളം കിടപ്പ് രോഗികളെ അവരുടെ വീടുകളിൽപ്പോയി സാന്ത്വന പരിചരണം നടത്താനാണ് ആംബുലൻസ് വിനിയോഗിക്കുക.
ചടങ്ങിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ശശിധരൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീനനന്ദൻ. ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് മോഹൻദാസ്, താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ് , മുഖ്യാതിഥികളായി.
ആൽഫ പാലിയേറ്റീവ് കെയർ ഡയറക്ടർ സുരേഷ് ലിങ്ക് സെൻ്റർ പ്രസിഡൻ്റ് കെ ജി ശശിധരൻ , സെക്രട്ടറി അഡ്വ എ ഭരതൻ , എക്സിക്യൂട്ടീവ് അംഗങ്ങളായ വി നാരായണൻ , വിജയൻ മാണിക്കത്ത് , കുമാരൻ കാട്ടാനിൽ , സി കെ ശിവരാമൻ ,എന്നിവർ പങ്കെടുത്തു