കാഞ്ഞാണി:കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് തകർന്നു. കാറിനുള്ളിൽ ഉണ്ടായിരുന്ന രണ്ടുപേർഎയർബാഗ് ഉപയോഗിച്ചിരുന്നതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്ന് ഉച്ചയ്ക്ക് കാഞ്ഞാണി മുന്നു കൂടിയ സെന്ററിലാണ് അപകടം ഉണ്ടായത്.വലപ്പാട് സ്വദേശികളായ അച്ഛനും മകനും തൃശൂർ അമല ഹോസ്പിറ്റലിൽ നിന്ന് വരുമ്പോഴാണ് അപകടം ഉണ്ടായത്..നിസാര പരിക്കേറ്റ അച്ഛനേയും മകനേയും ഒളരിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.