കാഞ്ഞാണി :തൃശ്ശൂർ വാടാനപ്പള്ളി സംസ്ഥാനപാതയിൽ അപകടകരമായ രീതിയിലുള്ള വലിയ കുഴിയിൽ കോൺഗ്രസ് മണലൂർ കമ്മിറ്റിയുടെ നേതൃത്വത്തിൽപ്രതീകാത്മകമായി മത്സ്യകൃഷി ഇറക്കി പ്രതിഷേധിച്ചു. പ്രതിഷേധ സമരം ഡിസിസി സെക്രട്ടറി വി. ജി അശോകൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം. വി അരുൺ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ കെ കെ പ്രകാശൻ. സോമൻ വടശ്ശേരി . ജോസഫ് പള്ളിക്കുന്നത്ത് . ഷാലി വർഗീസ്. എ. ഒ പോൾ എന്നിവർ സംസാരിച്ചു….. രാത്രിയിൽ ഈ കുഴി അറിയാതെ നിരവധി പേരാണ് ഈ കുഴിയിൽ വീണ് അപകടത്തിൽ പെട്ടത്….