മണലൂർ :കാരമുക്ക് സ്വദേശിയായ മര കമ്പനി ജീവനക്കാരൻ ജോലിസ്ഥലത്തു വെച്ച് കുഴഞ്ഞുവിണ് മരിച്ചു.കാരമുക്ക് വിസ്റ്റപ്രസ്സിനുസമീപംവട്ടേക്കാട്ട് പരേതനായ ശങ്കരൻ മകൻ വേലായുധൻ(61)ആണ് മരിച്ചത്. ഇന്ന് (8/7/2024)വാടാനപ്പള്ളിയിലെ മരകമ്പനിയിലേക്ക് ജോലിക്കുപോയ വേലായുധൻ വൈകിട്ട് 4മണിയോടുകുടി കുഴഞ്ഞുവിഴുകയായിരുന്നു.സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ ദേവകി,മക്കൾ സിനീഷ്,സിനിജ മരുമക്കൾ സുധ,പ്രവീൺ