Report:
Shafeeq Madathies
മതിലകം:
സമ്മിലൂനി എന്ന ഗാനരചനയിലൂടെ പ്രശസ്തനായ പ്രവാസി എഴുത്ത്കാരൻ സുലൈമാൻ മതിലകത്തിന് യൂനിവേഴ്സൽ എജ്യുക്കേഷൻ യൂനിവേഴ്സിറ്റി ചെന്നൈ NK ഗ്രീൻ പാർക്ക് ഹോട്ടലിൽ നടന്ന ചടങ്ങിൽ(Reg by Govt. of India , Affiliated with lllSTR & ST Robert’s international university) റൈറ്റർ/ ഇന്‍ഫ്ലുവൻസർ ഹോണറ-റി ഡോക്ടറേറ് നൽകി ആദരിച്ചു .വ്യത്യസ്തങ്ങളായ ഗാനങ്ങളും ,കവിതകളും,നോവലുകളും, നാടകങ്ങളും രചിച്ചിട്ടുള്ള സുലൈമാൻ മതിലകത്തിന് യു എ ഇ lഗവർമെന്റ് കഴിഞ്ഞ വർഷം ഗോൾഡൻ വിസ നൽകി ആദരിച്ചിരുന്നു .കൂളിമുട്ടം നെടുംപറമ്പ് സ്വദേശിയായ മഠത്തി പറമ്പിൽ അബ്ദു ഹാജി(പരേതൻ )യുടെയും ഫാത്തിമ ബീവിയുടെയും മകനാണ് സുലൈമാൻ മതിലകം.ദുബായിൽ ബിസിനസ്സ്കരനുമായ സുലൈമാൻ മതിലകം കുടുംബത്തോടൊപ്പം ദുബായിലാണ് താമസം .”