വാടാനപ്പള്ളി ;
നിർദിഷ്ട ദേശീയപാത നിർമാണം നടക്കുന്നിടത്ത് റോഡിലെ ചെളിയിൽ സ്കൂട്ടർ തെന്നിവീണ് ഗുരുതര പരിക്കേറ്റ് ചികിൽസയിലായിരുന്ന വാടാനപ്പള്ളി സ്വദേശി മരിച്ചു. ഗണേശമംഗലം മേപ്രങ്ങാട്ട് ക്ഷേത്രത്തിന് വടക്ക് പുതിയ വീട്ടിൽ മനാഫ് (55) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ മാസം 12ന് രാത്രി 8.20ഓടെ വാടാനപ്പള്ളി പഴയ മത്സ്യ മാർക്കറ്റിന് കിഴക്ക് ഭാഗത്തായിരുന്നു അപകടം. തളിക്കുളം സെന്ററിലെ കുമാർ ലോട്ടറി കടയിലെ ജീവനക്കാരനായ മനാഫ് കടയടച്ച് കണ്ടശ്ശാംകടവിലെ മറ്റൊരു ലോട്ടറി കടയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. സ്കൂട്ടർ തെന്നിവീണ് മനാഫിന്റെ വാരിയെല്ല് പൊട്ടിയിരുന്നു. തോളെല്ലിനും കാലിനും പൊട്ടലേറ്റിരുന്നു. ആദ്യം തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മനാഫിന്റെ പരിക്ക് ഗുരുതരമായതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ഓപ്പറേഷന് വിധേയമാക്കിയിരുന്നു. ഇതിനിടയിൽ ന്യൂമോണിയയും ബാധിച്ചു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു മരണം. റോഡിലെ ചെളിയിൽ ആറോളം സ്കൂട്ടറുകൾ തെന്നിവീണ അന്ന് മനാഫിനടക്കം അഞ്ചു പേർക്കാണ് പരിക്കേൽക്കുകയുണ്ടായിരുന്നുദേശീയ പാത നിർമാണം നടക്കുന്നിടത്ത് റോഡിൽ ചെളി പരന്നതാണ് അപകടത്തിന് കാരണം.ഭാര്യ വാടാനപ്പള്ളിമുൻപഞ്ചായത്ത് അംഗം ജുബൈരിയ മക്കൾസിബിൻ, മുബിൻ
“വാടാനപ്പള്ളിയിൽ ദേശീയ പാത നിർമാണം നടക്കുന്നിടത്ത് റോഡിലെ ചെളിയിൽ സ്കൂട്ടർ തെന്നിവീണ് പരിക്കേറ്റ് ചികിൽസയിലായിരുന്നവാടാനപ്പള്ളി സ്വദേശി മരിച്ചു.
Leave a comment