അരിമ്പൂർ: അരിമ്പൂർ പഞ്ചായത്തിന്റെയും അരിമ്പൂർ കൃഷിഭവൻ്റെയും നേതൃത്വത്തിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു. അരിമ്പൂർ പഞ്ചായത്ത് ഓഫീസിന്റെ മുൻവശത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് ഞാറ്റുവേല ചന്ത ആരംഭിച്ചത്. കാർഷിക കർമ്മ സേന. ഇക്കോ ഷോപ്പ്, രുചിക്കൂട്ട്, കുടുംബശ്രീ, എന്നിവരുടെ സ്റ്റാളുകളിൽ വിവിധതരം ഉൽപ്പന്നങ്ങൾ ലഭ്യമാണ് നാട്ടുവിളകൾ, വാഴക്കുടപ്പൻ, മഞ്ഞൾ വിത്ത്, ഇഞ്ചി വിത്ത്, പയർ, വഴുതിന, കായ, ചേന, വെണ്ട, ചേമ്പ്, കൈപ്പ, മത്തൻ, കുമ്പളം, തക്കാളി, ഡ്രാഗൺ ഫ്രൂട്ട്, വിവിധയിനം ചെടികൾ, അച്ചാറുകൾ, മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ ശേഖരവും ഉണ്ട്. ബിരിയാണി കൈത, ചെണ്ടുമല്ലി, പപ്പടം ചിപ്സ്, വെളിച്ചെണ്ണ അരിപ്പൊടി, ചോളം, റാഗിപ്പൊടി, ഗോതമ്പ് സാമ്പാർ പൊടികൾ, അച്ചാർ, വിവിധയിനം മസാല പൊടികൾ ‘മുളക് മല്ലിപ്പൊടികൾ, ചക്ക വറവ്, കായ വറവ്’ പുളി. ഉൾപ്പെടെ ഒരു വീട്ടിലേക്കു ആവശ്യമായ എല്ലാവിധ സാധനങ്ങളും സ്റ്റാളുകളിൽ ലഭ്യമാണ്. ബുധനാഴ്ച രാവിലെ നടന്ന ചടങ്ങിൽ അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻറ് സ്മിത അജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സി ജി സജീഷ് അധ്യക്ഷനായി വാർഡ് അംഗം കെ രാഗേഷ്, കുടുംബശ്രീ ചെയർപേഴ്സൺ ജിജി ഒ എ. കൃഷി ഓഫീസർ സ്വാതി സാബു. എന്നിവർ സംസാരിച്ചു. ചന്തവ്യാഴാഴ്ച്ച വൈകീട്ട് സമാപിക്കും.
ക്യാപ്ഷൻ: അരിമ്പൂർ ഞാറ്റുവേല ചന്ത പഞ്ചായത്ത് പ്രസിഡൻറ് സ്മിത അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.
അരിമ്പൂരിൽ ഞാറ്റുവേലചന്തയ്ക്ക് തുടക്കമായി..
Leave a comment