July 3, 2024
കൊടുങ്ങല്ലൂർ: ആവോളം വല നിറഞ്ഞതോടെ ചെമ്മീനിന് വിലയിടിഞ്ഞു, പൊന്നുംവിലയുള്ള പൂവാലൻ ചെമ്മീൻ കിലോയ്ക്ക് നൂറ് രൂപ നിരക്കിൽ വിറ്റഴിച്ചു. ഇൻബോർഡ് വള്ളങ്ങൾക്കും, ചെറുവള്ളങ്ങൾക്കും ഒരുപോലെ ചെമ്മീൻ ധാരാളമായി ലഭിച്ചതോടെയാണ് വിപണിയിൽ വിലയിടിഞ്ഞത്.
ലഭ്യത വർദ്ധിച്ചതോടെ കയറ്റുമതി കമ്പനിക്കാർ ചെമ്മീനിന് വില കുറയ്ക്കുകയായിരുന്നു. ഫിഷ് ലാൻ്റിംഗ് സെൻ്ററിൽ ചെമ്മീൻ കുന്നുകൂടിയതോടെയാണ് പ്രാദേശിക വിപണിയിൽ സമീപകാലത്തൊന്നും തന്നെ കണ്ടിട്ടില്ലാത്തത്ര വിലക്കുറവുണ്ടായത്.കൊടുങ്ങല്ലൂരിലെഅഴീക്കോട് മിനി ഹാർബറിൽ ചാകര കണക്കെ ചെമ്മീൻ വന്നെത്തി. പൊതുവെ മികച്ച വില ലഭിക്കുന്ന പൂവാലൻ ചെമ്മീനാണ് വല നിറയെ ലഭിക്കുന്നത്. ഏകദേശം ഒരാഴ്ച്ചയിലധികം കാലം ചെമ്മീൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. ലഭ്യത വർദ്ധിച്ചതിൻ്റെ സന്തോഷം വിലയിടിവിൽ നഷ്ടപ്പെട്ട അവസ്ഥയിലാണ് മത്സ്യ ബന്ധന മേഖല.