ചാലക്കുടി: അതിരപ്പിള്ളി വെറ്റിലപ്പാറ അരൂർമുഴി ജംഗ്ഷനിൽ ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തി കാട്ടുകൊമ്പൻ ഏഴാറ്റുമുഖം ഗണപതി.
ജംഗ്ഷനോട് ചേർന്ന് കടകൾക്ക് സമീപം നിന്നിരുന്ന തെങ്ങും മറിച്ചിടുകയും ആളുകൾക്ക് നേരെ തിരിയുന്ന സ്ഥിതിയും ഉണ്ടായി നിലവിൽ എണ്ണപ്പന തോട്ടത്തിൽ തുടരുകയാണ് കാട്ടുകൊമ്പൻ.
അരൂർമുഴിയിൽ വൈകിട്ട് 5 മണിയോടുകൂടി അയ്യപ്പക്ഷേത്രത്തിന് സമീപമാണ് കാട്ടാന ഇറങ്ങിയത് ഏകദേശം ഒരു മണിക്കൂറോളം ജനവാസ മേഖലയിൽ ആന തുടർന്നു.
ജനവാസ മേഖലയിലൂടെയും നാട്ടുവഴിയിലൂടെയും ആന കടന്നുപോകുന്നത് പരിഭ്രാന്തി പരത്തിയിരുന്നു.കുട്ടികൾ ഉൾപ്പെടെ സ്കൂൾ വിട്ടു വരുന്ന സമയത്താണ് കാട്ടുകൊമ്പൻ റോഡിലേക്ക് ഇറങ്ങിയത്.
വനപാലകൾ സ്ഥലത്ത് എത്തി ഗണപതിയെ തൊട്ടടുത്ത പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിലേക്ക് ഓടിച്ച് കയറ്റിയിട്ടുണ്ട്
വനവകുപ്പിന്റെ ആർ ആർ ടി സംഘമുൾപ്പെടെ സ്ഥലത്ത് എത്തുകയും ആനയെ അവിടെനിന്നും മാറ്റുന്നതിന് വേണ്ടിയുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.