കാഞ്ഞാണിലയൺസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഗവ.എൽപിഎസ്മണലൂർ സ്കൂളിൽ ഗ്ലോബൽ സർവ്വീസ് പ്രോജക്റ്റിൻ്റെ ഭാഗമായി കുട്ടികൾക്ക് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രകൃതി സംരക്ഷണത്തിൻ്റെ ഭാഗമായി കറിവേപ്പിലത്തോട്ടം, Chid cancer project ൻ്റെ ഭാഗമായി പ്രോട്ടീൻ കിറ്റ് , Hunger project ൻ്റെ ഭാഗമായി സ്റ്റീൽ പ്ലെയിറ്റ്, സ്റ്റീൽ ഗ്ലാസ് എന്നിവയുടെ വിതരണവും തുടർന്ന് വിഷൻ പ്രോജക്ട്ൻ്റെ ഭാഗമായി കണ്ണടകളും പ്രമേഹരോഗത്തിൻ്റെ ഭാഗമായി ഗ്ലൂക്കോ മീറ്ററും വിതരണം ചെയ്തു.വേപ്പിൻ തൈകൾ നൽകി ലയൺസ് ക്ലബ് പ്രസിഡൻ്റ് സുരേഷ് കൊട്ടാരത്ത് സ്കൂൾ പ്രധാന അധ്യാപികക്ക് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ മറ്റു ക്ലബ് അംഗങ്ങളും പിടിഎ പ്രസിഡൻ്റ് സലീഷും അധ്യാപകരും രക്ഷിതാക്കളും സന്നിഹിതരായിരുന്നു. തുടർന്ന് ആശംസകൾ അർപ്പിച്ച് കൊണ്ട് PTA പ്രസിഡണ്ട് സംസാരിച്ചു. തുടർന്ന് കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു.