LlJuly 1, 2024
വെങ്കിടങ്ങ്: 2023- 24 അധ്യയന വർഷത്തെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ മണലൂർ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്കുള്ള എംഎൽഎയുടെ പുരസ്കാരങ്ങൾ വിതരണം ചെയ്തു. വെങ്കിടങ് അൽ ബസറ ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് ദാന ചടങ്ങ് മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു.
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലതി വേണുഗോപാൽ അധ്യക്ഷയായി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ശശിധരൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആൻസി വില്യംസ്, എളവള്ളി, പാവറട്ടി, മുല്ലശ്ശേരി, വെങ്കിടങ്ങ്, വാടാനപ്പള്ളി, മണലൂർ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ജിയോ ഫോക്സ്, എം.എം. റജീന, ശ്രീദേവി ജയരാജൻ, കൊച്ചപ്പൻ വടക്കൻ, ശാന്തി ഭാസി, സൈമൺ തെക്കത്ത്, ജില്ലാ പഞ്ചായത്ത് അംഗം ബെന്നി ആൻറണി, ധന്യ സന്തോഷ്. എന്നിവർ സംസാരിച്ചു.