അന്തിക്കാട് മേഖലയിൽ 40 വർഷത്തോളം കാലം ആതുര സേവന രംഗത്ത് മികച്ച സേവനം കാഴ്ച്ച വെച്ച ഡോക്ടർ ദമ്പതിമാരെ
ഡോക്ടേഴ്സ് ദിനത്തിൽ അന്തിക്കാട് കെ. ജി. എം സ്കൂളിൽ ആദരിച്ചു… കുട്ടികളുടെ ഡോക്ടറായി ഇപ്പോഴും സേവനം അനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന ഡോ. മുഹമ്മദ് റഫീഖിനെയും പാലിയേറ്റീവ് കെയറിൽ ഇപ്പോഴും സേവനം അനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന ഡോ. ഫാത്തിമ സുഹ്റാബിയെയുമാണ് ഡോക്ടേഴ്സ് ദിനമായ ഇന്ന് വിദ്യാലയത്തിൽ ആദരിച്ചത്.
പി.ടി.എ പ്രസിഡൻ്റ് . അഖില രാഗേഷ് അധ്യക്ഷ പദവി അലങ്കരിച്ചു. സീനിയർ ടീച്ചേഴ്സായ സ്മിത ടീച്ചർ, റീജ ടീച്ചർ എന്നിവർ ഡോക്ടർമാരെ പൊന്നാട അണിയിച്ചു. പി. ടി. എ പ്രസിഡൻ്റ് അഖില രാഗേഷ്, പി. ടി എ വൈസ് പ്രസിഡൻ്റ് അന്തിക്കാട് സതീശൻ എന്നിവർ ഡോക്ടേഴ്സിന് മൊമൻ്റോ സമ്മാനിച്ചു. പ്രധാന അധ്യാപകൻ ശ്രീ. ജോഷി .ഡി. കൊള്ളന്നൂർ സ്വാഗതവും എം.പി.ടി.എ പ്രസിഡൻ്റ് . അജീഷ നന്ദിയും പറഞ്ഞു….
തങ്ങളുടെ സേവന കാലഘട്ടത്തിലെ ചില അനുഭവങ്ങൾ ഡോക്ടർ റഫീഖ് പങ്കു വച്ചത് വിദ്യാർത്ഥികൾക്ക് ഏറെ പ്രചോദനമായി…. പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ ഉണ്ണികൃഷ്ണൻ, ദേവി, പ്രഷിത എന്നിവരും അധ്യാപകരും പരിപാടിക്ക് നേതൃത്വം നൽകി.
ആതുരസേവന രംഗത്തെ സ്തുത്യർഹ സേവനത്തിന് ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർ ദമ്പതിമാർക്ക് ആദരം നൽകി അന്തിക്കാട് കെ. ജി. എം എൽ .പി സ്കൂൾ വിദ്യാർത്ഥികൾ
Leave a comment