അന്തിക്കാട്:ആയിരം പുസ്തകങ്ങളുടെ കലവറയുമായി അന്തിക്കാട് ഗവൺമെൻറ് എൽ പി സ്കൂളിൽ പ്രവർത്തിക്കുന്ന ലൈബ്രറി കുട്ടികളുടെ സാഹിത്യഭിരുചിക്ക് വളക്കൂറുള്ള മണ്ണായി മാറി. വിദ്യാർത്ഥികളുടെ വായനാ വൈവിധ്യമനുസരിച്ചുള്ള കൊച്ചുകഥകളുടെയും കുട്ടിക്കവിതകളുടെയും വലിയ ശേഖരമാണ് ഇവിടെയുള്ളത്. കുട്ടികൾ വായിക്കുന്ന കുഞ്ഞു കഥകളുടെ അതിരസകരമായ ദൃശ്യാവിഷ്ക്കാമടങ്ങിയ ഒരു മായാ പ്രപഞ്ചമാണ് ഇവിടെ പിഞ്ചു കുട്ടികളെ കാത്തിരിക്കുന്നത്. കുട്ടികളെ ആകർഷിക്കുന്ന വിധത്തിലുള്ളപ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നുണ്ട്. അതിന് പുറമെ പാടിപ്പതിഞ്ഞ കവിതകളുടെ കാവ്യാവിഷ്കാരവും, വിവിധ ഇതിഹാസ കഥകളുടെ ദൃശ്യാവിഷ്കാരവും ഈ ലൈബ്രറി യെ വേറിട്ടതാക്കുന്നു. കുട്ടികൾക്ക് കഥകളും കവിതകളും ഇഷ്ടപ്പെടാനും ആസ്വദിക്കാനും ഉതകുന്ന രീതിയിലുള്ള ഇടപെടലുകളും അധ്യാപകർ നടത്തുന്നുണ്ട്. കുട്ടികളുടെ സർഗ്ഗശേഷി വികാസത്തിനും സാഹിത്യ രചനയിലേക്ക് അവരെ നയിക്കാനും അധ്യാപകരുടെ ഭാഗത്ത് ബോധപൂർവ്വമായ ഇടപെടലുകളുണ്ടാകുന്നുണ്ട്. ചെറുപ്പത്തിലേയുള്ള ഈ ലൈബ്രറി സഹവാസം കുട്ടികളെ മതനിരപേക്ഷതയിലേക്ക് വഴി നടത്തുമെന്നും അധ്യാപകർ പറയുന്നു. കുട്ടികളുടെ രചനകൾ ആസ്പദമാക്കി ഒരു പത്രം ഇറക്കാനും അത് തൽസമയം വാർത്തയായി ജനങ്ങളിൽ എത്തിക്കാനും ഇവർക്ക് പദ്ധതിയുണ്ട്. വാർത്താജാലകം എന്ന ന്യൂസ് ഓൺലൈൻ ചാനൽ തുടങ്ങാനും അന്തിക്കാട് ഗവൺമെൻറ് എൽ പി സ്കൂൾ അധ്യാപകർ ഒരുങ്ങി കഴിഞ്ഞു. എല്ലാ ദിവസവും ലൈബ്രറിയിൽ ഓരോ ക്ലാസിലെയും വിദ്യാർത്ഥികളെ കൊണ്ടുവന്ന് അവരുടെ താൽപര്യത്തി
നനുസരിച്ചുള്ള സാഹിത്യപ്രവർത്തനങ്ങൾക്ക് ഇടം നൽകാനും അധ്യാപകർ ശ്രദ്ധിക്കുന്നുണ്ട്. പ്രധാനധ്യാപിക സി വി സീന, മറ്റ് അധ്യാപികരായ എം നീമ, റിനി ജോസ് കെ, ഹിത പ്രസാദ്, കെ വി നിഷ, ശ്രീലക്ഷ്മി പ്രവീൺ, ഹിൽഷ സുമേഷ്, സി കെ സിമി. എന്നിവരാണ് വായനശാലയുടെ പ്രവർത്തനങ്ങൾനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ക്യാപ്ഷൻ: അന്തിക്കാട് ഗവ: എൽപി സ്കൂളിലെ വായനശാലയിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും
ആയിരം പുസ്തകളുടെകലവറയൊരുക്കി അന്തിക്കാട് ഗവ.എൽ പി സ്കൂൾ .
Leave a comment