കയ്പമംഗലം:
ഇതര സംസ്ഥാനക്കാർ നടത്തിയിരുന്ന പാൻമസാല വിൽപ്പന കേന്ദ്രങ്ങൾ അടപ്പിച്ചു.
മൂന്നൂപീടിക, അറവുശാല, വഴിയമ്പലം എന്നിവിടങ്ങളിലായി നിരവധി കേന്ദ്രങ്ങളാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം അറവുശാലയിൽ ഇതര സംസ്ഥാനക്കാർ നടത്തിയിരുന്ന ഹോട്ടലിൽ നിന്നും കഞ്ചാവ് പിടികൂടിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് പോലീസും പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും ചേർന്ന് ഇവരുടെ മറ്റ് കടകളും പൂട്ടിച്ചത്. എസ്.ഐ. എൻ. പ്രദീപ്, ഹെൽത്ത് ഇൻസ്പെക്ടർ ബിനോജ്, പഞ്ചായത്ത് പ്രസിഡൻ്റ് ശോഭന രവി, സെക്രട്ടറി രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കടകൾ പൂട്ടിച്ചത്. നിരവധി പാൻ മസാല ഉൽപ്പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
കഞ്ചാവ് വിൽപ്പന:കയ്പമംഗലത്ത്പാൻമസാല വിൽപ്പനകേന്ദ്രങ്ങൾ പൂട്ടിച്ചു
Leave a comment