സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. പവന് ഇന്ന് 80 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില വീണ്ടും 53,000ത്തിലെത്തി. ഗ്രാമിന് 10 രൂപ വർധിച്ച് 6625 രൂപയായി
18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 5 രൂപ വർധിച്ച് 5510 രൂപയായി. ഇന്നലെയും സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു. പവന് 320 രൂപയാണ് വർധിച്ചത്
തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിൽ വിലയിൽ ഇടിവ് വന്ന ശേഷമായിരുന്നു വെള്ളിയാഴ്ച മുതൽ സ്വർണവില വീണ്ടും ഉയരാൻ തുടങ്ങിയത്.