ഏങ്ങണ്ടിയൂർ: സുഹൃത്തുക്കളുമൊത്ത് പ്രഭാത സവാരിക്കിടയിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ചു.ഏങ്ങണ്ടിയൂർ പുളിക്കകടവ് അന്തിക്കാട്ട് വീട്ടിൽ പ്രഭാകരന്റെ മകൻ പ്രേമൻ (പ്രേംകുമാർ 44 ) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പുളിക്കകടവ് പാലത്തിൽ സവാരിക്കിടയിലാണ് കുഴഞ്ഞു വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പൊതുരംഗത്ത് സജീവ സാനിദ്ധ്യവും, കോൺഗ്രസ് മണ്ഡലം ഭാരവാഹിയും, ബി.എൽ. എസ് ക്ലബ്ബ് സജീവാംഗവുമായിരുന്നു. പ്രേമൻ്റെ വിയോഗം നാടിന് തീരാദു:ഖമായി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മൂന്നാം വാർഡിൽ യു.ഡി.എഫ് സ്ഥാനാഥിയായി മത്സരിച്ചിരുന്നു. അമ്മ :സരസ്വതി. ഭാര്യ: സബിത.ഏക മകൾ: പാർവണ (തൃത്തല്ലൂർ ഭവൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മുന്നാം ക്ലാസ് വിദ്യാർഥിനി) സഹോദരൻ : പ്രസാദ്. മരണ വിവരമറിഞ്ഞ് കെപിസിസി വർക്കിംങ്ങ് പ്രസിഡൻ്റ് ടി.എൻ. പ്രതാപൻ, ഡിസിസി അംഗം ഇർഷാദ് കെ. ചേറ്റുവ, സിപിഎം ഏരിയാ സെക്രട്ടറി എം.എ. ഹാരിസ് ബാബു, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ കാര്യാട്ട്, ചാവക്കാട് റൂറൽ ബാങ്ക് പ്രസിഡൻ്റ് സി.എ. ഗോപപ്രതാപൻ, പഞ്ചായത്ത് പ്രസിഡൻ്റ് ഗീതു കണ്ണൻ, അംഗം രാജേഷ് തുടങ്ങിയവർ. വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.