ട്വൻ്റി ട്വൻ്റി ലോകകപ്പില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കെതിരെ അഫ്ഗാനിസ്ഥാന് 182 റണ്‍സായിരുന്നു വിജയലക്ഷ്യം. നിശ്ചിത ഓവറിൽ 134 റൺസ് മാത്രമാണ് അഫ്ഗാനിസ്ഥാന് നേടാനായത്. ഇതോടെ 47 റൺസിനാണ് ഇന്ത്യയുടെ വിജയം.
ബാറ്റിംഗിൽ മോശം തുടക്കമായിരുന്നു ഇന്ത്യയ്ക്ക്. മൂന്നാം ഓവറില്‍ തന്നെ 8 റൺസ് നേടിയ ക്യാപറ്റൻ രോഹിത് ശര്‍മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ഫസല്‍ഹഖ് ഫാറൂഖിക്ക് ആയിരുന്നു വിക്കറ്റ്.
പിന്നീട് വിരാട് കോലി – റിഷഭ് പന്ത് സഖ്യം 43 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഏഴാം ഓവറില്‍ റിഷഭ് പന്തും മടങ്ങി. റാഷിദിൻ്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയിരുന്നു.